---
title: "തലശേരി കണ്ടിക്കലിലെ തീപ്പിടുത്തം ; 3 കോടിയോളം രൂപയുടെ നാശനഷ്ടമെന്ന്, പല ഭാഗങ്ങളും ഇന്നും പുകഞ്ഞു കത്തി"
english_title: "Fire in Thalassery Kandikal; Damage estimated at around Rs 3 crore, many parts still smoldering"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332461/Fire in Thalassery Kandikal; Damage estimated at around Rs 3 crore, many parts still smoldering"
published_at: "2025-12-22T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6949289cdec49_1001029730.jpg"
keywords: []
---

# തലശേരി കണ്ടിക്കലിലെ തീപ്പിടുത്തം ; 3 കോടിയോളം രൂപയുടെ നാശനഷ്ടമെന്ന്, പല ഭാഗങ്ങളും ഇന്നും പുകഞ്ഞു കത്തി

> **Lead Summary:** തലശേരി :തലശേരി കണ്ടിക്കൽ പ്ലാസ്റ്റിക്ക് പുനരുപയോഗകേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ ഏതാണ്ട് 3 കോടിയോളം രൂപയുടെ നഷ്ടമെന്ന് പരാതി. ഇത് സംബന്ധിച്ച് ഉടമ ന്യൂമാഹി എടന്നൂർ കിടാരംകുന്നിലെ ടി.കെ. മുഹമ്മദ് റഫീഖിന്റെ പരാതിയിൽ തലശ്ശേരി പോലീസ് കെസെടുത്തു. ശനിയാഴ്ച ഉച്ചക്ക് 2.45 ഓടെയുണ്ടായ തീപ്പിടുത്തം ഞായറാഴ്ച വൈകീട്ടോടെയാണ് അണക്കാനായത്.

## Article Content

തലശേരി :തലശേരി കണ്ടിക്കൽ പ്ലാസ്റ്റിക്ക് പുനരുപയോഗകേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ ഏതാണ്ട് 3 കോടിയോളം രൂപയുടെ നഷ്ടമെന്ന് പരാതി. ഇത് സംബന്ധിച്ച് ഉടമ ന്യൂമാഹി എടന്നൂർ കിടാരംകുന്നിലെ ടി.കെ. മുഹമ്മദ് റഫീഖിന്റെ പരാതിയിൽ തലശ്ശേരി പോലീസ് കെസെടുത്തു. ശനിയാഴ്ച ഉച്ചക്ക് 2.45 ഓടെയുണ്ടായ തീപ്പിടുത്തം ഞായറാഴ്ച വൈകീട്ടോടെയാണ് അണക്കാനായത്.

മുഹമ്മദ് റഫീഖിന്റെയും അനുജൻ റഹീസിന്റെയും പാർട്‌ണർഷിപ്പിലുള്ള എൽ-റാഫ ട്രേഡേഴ്‌സ്, സിറ്റി പ്ലാസ്റ്റിക് എന്നീ സ്ഥാപനങ്ങൾ ക്ക് തീപ്പിടിച്ചതിൽ 1.5 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാ ണ് പരാതി.

തൊട്ടടുത്തുള്ള ആർ.ആർ. സ്റ്റീൽ കമ്പനിക്ക് 1.25 കോടി രൂപ യുടെയുടെയും റാങ്ക് ഓട്ടോമൊ ബൈൽസിന് ആറ് ലക്ഷം രൂപ യുടെയും നഷ്ടം സംഭവിച്ചു. തീപ്പി ടിത്ത കാരണമറിയില്ലെന്ന് പരാതിയിൽ പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക് ശേഷം 2.50-നാണ് തീപിടിച്ചത്. ഞായറാഴ്ച വൈകിട്ട് ആറിനാണ് തീ പൂർണമായി അണച്ചത്. അതുവരെ പുകഞ്ഞുകൊണ്ടിരുന്നു. ഏറെ ദൂരം കറുത്ത പുക വ്യാപിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ മുതൽ ഗോഡൗണിലെ മാലിന്യം നീക്കി വെള്ളമടിച്ചു. ഇത് തിങ്കളാഴ്ചയും തുടർന്നു. പലയിടങ്ങളിൽ നിന്നും പുക ഉയരുന്നതിനിടെ തുടർന്നാണ് തലശേരി ഫയർഫോഴ്സെത്തി വെള്ളം ചീറ്റിയത്.

അഗ്‌നിരക്ഷാസേനയുടെ തലശ്ശേരി, പാനൂർ, കൂത്തുപറമ്പ്, കണ്ണൂർ സ്റ്റേഷനുകളിൽ നിന്നുള്ള യൂണിറ്റ് ഞായറാഴ്ച സ്ഥലത്തുണ്ടായിരുന്നു. തലശ്ശേരി സ്റ്റേഷൻ ഓഫീസർ കെ. രാജീവൻ തീ അണയ്ക്കാൻ നേതൃത്വം നൽകി. തലശ്ശേരി, പാനൂർ, മട്ടന്നൂർ, വടകര, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് രണ്ട് യൂണിറ്റ് വീതവും മാഹി, ഇരിട്ടി എന്നിവിടങ്ങളിൽ ഒരു യൂണിറ്റും അഗ്‌നിരക്ഷാസേന മണിക്കൂറുകളോളം പ്രവർത്തിച്ചാണ് ശനിയാഴ്ച തീ നിയന്ത്രണ വി ധേയമാക്കിയത്. കണ്ണൂർ എയർ

പോർട്ടിൽനിന്നുള്ള ലോങ്റേഞ്ചർ ഫയർ എൻജിനും സ്ഥലത്തെത്തിച്ചു.

ഏകദേശം മൂന്ന് ലക്ഷം ലിറ്റർ വെള്ളം ഇതിനായി ഉപയോഗിച്ചു. തീപ്പിടിത്തത്തിന്റെ കാരണവും നഷ്ടവും സംബന്ധിച്ച് അടുത്ത ദിവസം പരിശോധന നടത്തും. ആക്രി പ്ലാസ്റ്റിക് ശേഖരിച്ച് പൊടിച്ച് കയറ്റി അയക്കുന്ന കേന്ദ്രത്തിനാണ് തീപ്പിടിച്ചത്. വെൽഡിങ് ജോലികൾക്കിടെ തീപ്പൊരി പ്ലാസ്റ്റിക് അവശിഷ്ടങ്ങളിലേക്ക് വീണ് തീ പടർന്ന് പിടിച്ചെന്നാണ് പ്രാഥമിക നിഗമനം. പ്ലാസ്റ്റിക് കുപ്പികൾ പൊടിച്ച് ശേഖരിച്ചിരുന്ന തിനാൽ തീ പെട്ടെന്ന് പടർന്നു. തീപ്പിടിത്ത സമയത്ത് 60 തൊഴിലാളികൾ ജോലി ചെയ്തിരുന്നു.

മറുനാടൻ തൊഴിലാളികൾ സമീപത്തുള്ള ഷെഡ്ഡിലാണ് താമസിച്ചത്. ഷെഡ്ഡ് തീപ്പിടിത്ത ത്തിൽ കത്തി നശിച്ചു. ഇവരു ടെ പഴ്സ്സ്, മൊബൈൽ, എടിഎം കാർഡ്, പാൻ കാർഡ്, ആധാർ കാർഡ്, വസ്ത്രങ്ങൾ തുടങ്ങിയവ നഷ്ടമായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332461/Fire in Thalassery Kandikal; Damage estimated at around Rs 3 crore, many parts still smoldering)